Connect with us

Crime

അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണം, രണ്ടുപേര്‍ മരിച്ചത് വെടിയേറ്റ്. മരണത്തിൽ ദുരുഹത

Published

on

വാഷിങ്ടണ്‍: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരിച്ചവരില്‍ രണ്ടുപേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.

വിഷവാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പരിശോധനയില്‍ രണ്ടുപേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് കണ്ടെത്തി. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

ആനന്ദിന്റെയും ഭാര്യയുടെയും മൃതദ്ദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദ്ദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. അതേസമയം, ഇരുവരും തമ്മില്‍ പ്രശ്നങ്ങളില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 2016 ല്‍ ഇവര്‍ വിവാഹ മോചനത്തിന് നല്‍കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്.



Continue Reading