Connect with us

Crime

സ്കൂളിൽ ബിജെപി പ്രവർത്തകൾ പൂജ നടത്തിയതിൽ പ്രതിഷേധം. സംഭവം വിവാദമായതോടെ പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കോഴിക്കോട്: കുറ്റ്യാടിയിലെ സ്കൂളിൽ ബിജെപി പ്രവർത്തകൾ പൂജ നടത്തിയതിൽ പ്രതിഷേധം. സംഭവം വിവാദമായതോടെ പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമണ്ണൂർ എൽപി സ്കൂളിലാണ് ചൊവ്വാഴ്ച രാത്രിയിൽ സ്ഥലത്തെ ബിജെപി പ്രവർത്തകർ പൂജ നടത്തിയത്. സ്കൂൾ മുറ്റത്ത് രാത്രിയിൽ കാറുകൾ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് നാട്ടുകാർ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് പൂജ നടത്തുന്നതായി കണ്ടെത്തിയത്.

സ്കൂൾ മാനേജർ അരുണയുടെ മകൾ രുധീഷിന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തിലായിരുന്നു പൂജ. ഇതോടെ സ്ഥലത്തെ സിപിഎം പ്രവർത്തകർ ഉൾപ്പെടെ സ്കൂളിലെത്തി പ്രതിഷേധിച്ചു.
തുടർന്നാണ് തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തത്.

Continue Reading