Connect with us

NATIONAL

ഡൽഹി ചലോ മാർച്ച് തുടരുന്നതിനിടെ ട്രെയിൻ തടയാനൊരുങ്ങി  ഒരു വിഭാഗം കർഷക സംഘടനകൾ

Published

on

“ന്യൂഡൽ‌ഹി: രാജ്യ തലസ്ഥാനത്ത് ഡൽഹി ചലോ മാർച്ച് തുടരുന്നതിനിടെ ട്രെയിൻ തടയാനൊരുങ്ങി പഞ്ചാബിനെ ഒരു വിഭാഗം കർഷക സംഘടനകൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നും നാലിനും ഇടയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ട്രെയിൻ തടയാനാണ് തീരുമാനം.

ഇന്ന് വൈകിട്ട് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ടെ, നിത്യാനന്ദ് റായ് എന്നിവർ ചർച്ചകൾക്കായി ചണ്ഡീഗഢിലെത്തും.

തിങ്കളാഴ്ച നടത്തിയ രണ്ടാംവട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കർഷകർ ഡൽഹിയിലേക്കു മാർച്ച് തുടങ്ങുകയും ഹരിയാന അതിർത്തിയിൽ ഇതു തടഞ്ഞത് സംഘർഷത്തിനിടയാക്കുകയും ചെയ്തു. ഇതേത്തുടർന്നാണു വീണ്ടും ചർച്ചയ്ക്ക് തീരുമാനം.

എന്നാൽ, വിഷയത്തിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്ന ആവശ്യം ഇതിനോടകം കർഷകർ ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ പരിഹാരം കാണാത്തപക്ഷം ഡൽഹിയിൽ സമാധനപരമായി പ്രതിഷേധിക്കാൻ അനുവദിക്കണമെന്നും ഇന്നത്തെ ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും സമരനേതാവായ സർവൻ സിങ് പാന്ദർ അറിയിച്ചു

അതേസമയം, സമരക്കാരെ തടയാൻ ചൊവ്വാഴ്ച ശംഭു, ജിൻഡ് അതിർത്തികളിൽ രക്ഷാസേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡ്രോൺ ഉപയോഗിച്ചു കണ്ണീർ വാതകം പ്രയോഗിച്ചതിനെതിരേ കർഷക സംഘടനകൾ രംഗത്തെത്തി. ഇതു തുടർന്നാൽ ചർച്ചയില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പിന്നീട് നിലപാടിൽ അയവു വരുത്തി. ശംഭു അതിർത്തിയിൽ ബാരിക്കേഡിനു സമീപം നിന്ന പൊലീസുകാർക്കു നേരേ ചിലർ കല്ലെറിഞ്ഞു. സമരക്കാരെ തടയാൻ ഇന്നലെയും ശംഭു, ജിൻഡ് അതിർത്തികളിൽ രക്ഷാസേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡ്രോൺ ഉപയോഗിച്ചു കണ്ണീർ വാതകം പ്രയോഗിച്ചതിനെതിരേ കർഷക സംഘടനകൾ രംഗത്തെത്തി. ഇതു തുടർന്നാൽ ചർച്ചയില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പിന്നീട് നിലപാടിൽ അയവു വരുത്തി. ശംഭു അതിർത്തിയിൽ ബാരിക്കേഡിനു സമീപം നിന്ന പൊലീസുകാർക്കു നേരേ ചിലർ കല്ലെറിഞ്ഞു.

Continue Reading