KERALA
പുതിയ പോലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്രത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ പൊലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനെതരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയടെ വിശദീകരണം.
അഭിപ്രായ സ്വാതന്ത്യത്തിനും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനും എതിരല്ല ഭേദഗതി. നീചമായ ലൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്നതായും വ്യക്തിഗത ചാനലുകള്‍ക്കെതിരെ പ്രമുഖര്‍ പോലും പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നില്‍ പണം ഉണ്ടാക്കാനുള്ള ദുഷ്ടലാക്കാണെന്നും പിണറായി പറഞ്ഞു.
നിരവധി സ്ത്രീകളും ട്രാന്‍സ്്‌ജെന്‍ഡറുകളുമാണ് ആക്രമണങ്ങള്‍ നേരിടുന്നത്. വ്യക്തിഹത്യ ആത്മഹത്യയിലേക്ക് വരെ നയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.