Connect with us

Crime

മംഗളൂരുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡാക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ.

Published

on

മംഗളൂരു: കർണാടകയിൽ കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡാക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. നിലമ്പൂർ സ്വദേശിയും എംബിഎ വിദ്യാർത്ഥിയുമായ അഭിയെയാണ് (23) കഡാബ പൊലീസ് അറസ്റ്റ് ചെയ്തത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് പ്രതി ആക്രമണം നടത്തിയത്.

ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവൺമെന്റ് കോളജിലെ മൂന്ന് വിദ്യാർത്ഥിനികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർത്ഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇവർ മലയാളികളാണെന്നാണ് സൂചന. കോളേജിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിദ്യാർഥിനികൾ. അതിനുശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് അഭി ആസിഡാക്രമണം നടത്തിയത്.
ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിദ്യാർത്ഥിനികളിൽ ഒരാളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിയെ കോളേജിലെ മറ്റ് വിദ്യാർത്ഥികളും അധികൃതരും തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Continue Reading