Connect with us

KERALA

13,608 കോടി കടമെടുക്കാൻ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

Published

on

 

ന്യൂഡല്‍ഹി: കടമെടുപ്പുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ അനുകൂല വിധി. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. ഈ തുക കടമെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

സംസ്ഥാനം സുപ്രീം കോടതിയില്‍
നല്‍കിയിരിക്കുന്ന ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ ഈ തുക എടുക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കാന്‍ കഴിയൂ എന്നായിരുന്നു കേന്ദ്രനിലപാട്. എന്നാല്‍ ഇതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. അധികതുക കടമെടുക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രവും ചര്‍ച്ച ചെയ്യാനും കോടതി നിര്‍ദേശിച്ചു.കടമെടുപ്പിന് പരിധിനിശ്ചയിച്ചുകൊണ്ട് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടിയാണ് കേരളം ഹര്‍ജി നല്‍കിയത്.

Continue Reading