Connect with us

KERALA

അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി ‘ അമ്മാതിരി കമന്റ് ഒന്നും വേണ്ട കെട്ടോ,

Published

on

തിരുവനന്തപുരം: നവകേരള സദസിന്റെ തുടർച്ചയായി നടക്കുന്ന ‘മുഖാമുഖം’ പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ നല്ല പ്രസംഗം കാഴ്‌ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോൾ ‘അമ്മാതിരി കമന്റ് ഒന്നും വേണ്ട കെട്ടോ, അടുത്തയാളെ വിളിച്ചോ’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി നടന്നത്.

ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാസർകോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിച്ച് തീരുന്നതിന് മുമ്പ് മെമന്റോ കൈമാറാൻ അനൗൺസ്മെന്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. ‘ഞാൻ സംസാരിച്ച് കഴിഞ്ഞില്ല.. അയാൾക്ക് ചെവിടും കേൾക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് വേദി വിട്ട് ഇറങ്ങിപ്പോയത്.‘ഔപചാരികമായി ഉദ്ഘാടനം ചെയ്തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു’ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ അനൗൺസ്മെന്റ് ആരംഭിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

Continue Reading