Connect with us

NATIONAL

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Published

on

ന്യൂഡൽഹി: ഒ രുരാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് കെെമാറുക. കേരളം ഉൾപ്പെടെ ചില നിയമസഭകളുടെ കാലാവധി ഒറ്റതവണ വെട്ടിചുരുക്കാനും സമിതി ശുപാർശ ചെയ്യും. 2029ൽ ലോക്‌സഭ – നിയമസഭ – തദ്ദേശ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള നടപടികളും സമിതി ശുപാർശ ചെയ്തേക്കും.

ഒറ്റത്തിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തികമായും സാമൂഹികമായും ഗുണകരമാണെന്ന് സമിതി അറിയിക്കുമെന്നാണ് സൂചന. കഴിഞ്ഞ സെപ്തംബറിലാണ് രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷയിൽ ഉന്നതതല സമിതി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷൻ മുൻ ചെയർമാൻ എൻ കെ സിംഗ്, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തുടങ്ങിയവർ സമിതിയിലുണ്ട്.

Continue Reading