Connect with us

Crime

കലോ​ത്സ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ഴ​ക്കേ​സി​ൽ മകനെ കുടുക്കിയതാണെന്ന് ആത്മഹത്യ ചെയ്ത ഷാജിയുടെ അമ്മ

Published

on

കണ്ണൂർ: ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​ലോ​ത്സ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ഴ​ക്കേ​സി​ൽ മകനെ കുടുക്കിയതാണെന്ന് ഇന്നലെ ആത്മഹത്യ ചെയ്ത വിധികർത്താവ് ഷാജിയുടെ അമ്മ ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും മാതാവ് പറഞ്ഞു. ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരനും ആരോപിച്ചു. വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​ലോ​ത്സ​വ​ത്തി​ലെ​ ​കോ​ഴ​ക്കേസു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തി​രു​വ​ന​ന്ത​പു​രം​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ണ് ​ഷാ​ജി.​ ​ ഷാ​ജി​ ​അ​ട​ക്കം​ ​നാ​ലു​ ​പേ​ർ​ക്കെ​തി​രെ​യാ​ണ് ​കേ​സെ​ടു​ത്തി​രു​ന്ന​ത്.​ ​ബാ​ക്കി​യു​ള്ള​ ​മൂ​ന്നു​ ​പേ​രി​ൽ​ ​ര​ണ്ടു​പേ​ർ​ ​നൃ​ത്ത​ ​പ​രി​ശീ​ല​ക​രും​ ​ഒ​രാ​ൾ​ ​സ​ഹാ​യി​യു​മാ​ണ്.​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​വി​വാ​ദ​മാ​യ​ ​മാ​ർ​ഗം​ക​ളി​ ​മ​ത്സ​ര​ത്തി​ന്റെ​ ​വി​ധി​ ​ക​ർ​ത്താ​വാ​യി​രു​ന്നു​ ​ഷാ​ജി.​ ​മാ​ർ​ഗം​ക​ളി​ ​മ​ത്സ​ര​ത്തി​ന്റെ​ ​ഫ​ലം​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ഷാ​ജി​യും​ ​മ​റ്റ് ​പ്ര​തി​ക​ളും​ ​ത​മ്മി​ലു​ള്ള​ ​വാ​ട്സ്ആ​പ്പ്,​ ​എ​സ്.​എം.​എ​സ് ​സ​ന്ദേ​ശ​ങ്ങ​ളാ​ണ് ​ഇ​വ​രെ​ ​സം​ശ​യ​ ​നി​ഴ​ലി​ലാ​ക്കി​യ​ത്.
ഇന്ന് പോലീസ് ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​കാ​ൻ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ ക​ണ്ണൂ​ർ​ ​താ​ഴെ​ ​ചൊ​വ്വ​ ​സൗ​ത്ത് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പം​ ​സ​ദാ​ന​ന്ദാ​ല​യ​ത്തി​ൽ​ ​പി എ​ൻ ​ ​ഷാ​ജി​യെ ​(​പൂ​ത്ത​ട്ട​ ​ഷാ​ജി​-51​)​ ​വീ​ട്ടി​നു​ള്ളി​ൽ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്. വി​ഷം​ ​ഉ​ള്ളി​ൽ​ ​ചെ​ന്ന് ​മ​രി​ച്ച​ ​നി​ല​യി​ലായിരുന്നു. ആ​ത്മ​ഹ​ത്യാ​ ​കു​റി​പ്പും​ ​ക​ണ്ടെ​ടു​ത്തിട്ടുണ്ട്.​

​ ഇന്നലെ രാ​വി​ലെ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​ശേ​ഷം​ ​മു​റി​യ്ക്ക​ക​ത്ത് ​ക​യ​റി​ ​വാ​തി​ല​ട​ച്ച​ ​ഷാ​ജി,​ ​ഉ​ച്ച​ഭ​ക്ഷ​ണം​ ​വേ​ണ്ടെ​ന്നും​ ​വി​ളി​ക്ക​രു​തെ​ന്നും​ ​പ​റ​ഞ്ഞി​രു​ന്ന​താ​യി​ ​വീ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞു.​ ​അ​തി​നു​ ​ശേ​ഷം​ ​വൈകിട്ടോടെ​യാ​ണ് ​ഷാ​ജി​യെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്. മൃതദ്ദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി സംസ്ക്കരിക്കും.

Continue Reading