KERALA
സ്പോർട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റായ പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നു.

തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റായ പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നു. കോൺഗ്രസ് പ്രവർത്തകയായ ഇവർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ പോകുമെന്ന് സൂചന ഉണ്ടായിരുന്നു.
ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാവായ പത്മിനി തോമസ് വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയില്‍ ചേരുന്നത്.1982ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും 4 400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും ചില പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു