Connect with us

KERALA

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ മരിച്ചു

Published

on

കുമളി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം . അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചന്‍, 50) ആണ് മരിച്ചത്. തീപ്പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.

സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം ജോലിക്ക് വേണ്ടി രാവിലെ ബൈക്കില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടര്‍ന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാര്‍ഥം ഓടുന്നതിടെ തീ ശരീരത്തില്‍ മുഴുവന്‍ പടരുകയുംചെയ്തു.ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അല്‍പം വൈകിയാണ് സമീപവാസികള്‍ പോലും അപകടവിവരം അറിഞ്ഞത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Continue Reading