Connect with us

NATIONAL

ആദായ നികുതി അടയ്ക്കണമെന്ന നോട്ടീസില്‍ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം.

Published

on

ന്യൂഡല്‍ഹി: 3500 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം. കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്‍റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു.

തെരഞ്ഞെടുപ്പു കണക്കിലെടുത്താണ് കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍. നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് വകുപ്പ് നിലപാട് അറിയിച്ചത്. കേസ് ജൂലായിലേക്ക് മാറ്റി. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീംകോടതിയെ അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെയെല്ലാം നികുതി കുടിശ്ശിക കാണിച്ചുകൊണ്ട് ഈ മാര്‍ച്ചിലാണ് വകുപ്പ് എല്ലാ നോട്ടീസും അയച്ചിരിക്കുന്നത്. വിവിധ നോട്ടീസുകളിലായി 3567 കോടി രൂപയാണ് നികുതി കുടിശ്ശിക ഇനത്തില്‍ കോണ്‍ഗ്രസ് അടയ്ക്കാനുള്ളതെന്നാണ് നോട്ടീസില്‍ ഉള്ളത്.

Continue Reading