International
തയ്‌വാനിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി

തായ്പേയ്: തയ്‌വാനിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തയ്‌വാൻ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തയ്‌വാനിലും ജപ്പാന്‍റെ ഭക്ഷിണമേഖലകളിലും ഫിലിപ്പീൻസിലുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂന്നു മീറ്റർ വരെ ഉയരത്തിൽ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പ്രദേശത്തുനിന്നു ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു.