Connect with us

Crime

ഹമാസ് മേധാവി ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

Published

on

ഗാസ: ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. പെരുന്നാള്‍ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്. മൂന്ന് മക്കളും നാല് ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കള്‍ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേല്‍ ആരോപിച്ചു.
മക്കളുടെയും ചെറുമക്കളുടെയും മരണം ഹനിയ സ്ഥിരീകരിച്ചു. അമേരിക്കന്‍ രഹാസ്യാന്വേഷ ഏജന്‍സിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തില്‍ കെയ്‌റോയില്‍ ചര്‍ച്ച തുടരുന്നതിനിടൊണ് ആക്രമണം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സമാധാന കരാറിന് ഹമാസ് മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം മാറില്ലെന്ന് ഹനിയ പറഞ്ഞു. 900 പലസ്തീനികളെ തടവില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി 40 ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് വാഗ്ദാനം.”

Continue Reading