Crime
കെജ്‌രിവാളിൻ്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെതില്ലെന്ന് ഉപരാഷ്ട്രപതി ‘ ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും നിയമവാഴ്ചയെക്കുറിച്ച് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ലെന്നുംധൻകര്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെതില്ലെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍. ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ല’: ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ ജര്‍മ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയങ്ങൾ പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.