Connect with us

Crime

പാനൂർ ബോംബ് സ്ഫോടനത്തിൽ 4 പേർ പിടിയിൽ

Published

on

പാനൂർ ബോംബ് സ്ഫോടനത്തിൽ 4 പേർ പിടിയിൽ

കണ്ണൂർ: പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 4 പേർ പിടിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടന സമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ബോംബ് നിർമ്മാണവുമായി ബന്ധമുള്ള എട്ടോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച പുലർച്ചെ 1 മണിയോടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഷെറിൻ, വിനീഷ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകിട്ടോടെ ചികിത്സയിലിരിക്കെ ഷെറിൻ മരിച്ചു. വിനീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്

Continue Reading