Connect with us

KERALA

കെ. മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാല്‍.കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്നും പത്മജ

Published

on

തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാല്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കാണ് കൂടുതല്‍ ആവേശം. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. തൃശ്ശൂരില്‍ ജയിക്കുന്നത് സുരേഷ് ഗോപിയായിരിക്കുമെന്നും പത്മജ പറയുന്നു. തൃശ്ശൂരില്‍ മുരളീധരന് വേണ്ടി പ്രതാപന്‍ മാറിക്കൊടുത്തതല്ലെന്നും നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവര്‍ത്തിക്കുന്നയാളാണ് പ്രതാപനെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പത്മജ, കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് സന്ദേശം നല്‍കുന്നത് വേണ്ടതാണെന്നും ലൗ ജിഹാദിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.”

Continue Reading