Connect with us

Crime

കൊച്ചിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.ഗുണ്ടാ നേതാവ്  ബിനോയിയെ  വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മരിച്ചത്

Published

on

കൊച്ചി:∙ കൊച്ചിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ വിനു 2019-ൽ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

Continue Reading