Connect with us

Entertainment

കേരള സ്റ്റോറിക്ക് ബദലായിമണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത

Published

on

കേരള സ്റ്റോറിക്ക് ബദലായി
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത. രൂപതയ്ക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ രാവിലെ 9.30നാണ് ഡോക്യുമെന്ററി പ്രദര്‍ശനം.

കേരള സ്റ്റോറി പ്രദര്‍ശന വിവാദം കൊഴുക്കുന്നതിനിടെയാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുന്നത്.

‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഇടവക വികാരി നിധിന്‍ പനവേലില്‍ അഭിപ്രായപ്പെട്ടു.”

Continue Reading