Crime
ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസ്.

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് കേസ്.
പേരാമ്പ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശവും അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്.
കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ആക്രമണങ്ങളുമുയര്‍ന്നിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് ഷാഫിക്കെതിരെ അജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.