Connect with us

Crime

കണ്ണൂരില്‍ കൊലക്കേസ് പ്രതികളായ കൂടുതല്‍ പേര്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കെഎം ഷാജി

Published

on

സുല്‍ത്താന്‍ ബത്തേരി: കണ്ണൂരില്‍ കൊലക്കേസ് പ്രതികളായ കൂടുതല്‍ പേര്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീ?ഗ് നേതാവ് കെഎം ഷാജി. 10 വര്‍ഷം കണ്ണൂരിലെ എംഎല്‍എയായിരുന്നു. എംഎസ്എഫ് മുതല്‍ കണ്ണൂരിലുണ്ട്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അറിയാം. കുഞ്ഞനന്ദന്‍ മാത്രമല്ല, സിഎച്ച് അശോകന്‍ മരിച്ചത് എങ്ങനെയാണെന്നും കെഎം ഷാജി ചോദിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഷാജി.
ശുക്കൂറിന്റെ കൊലയാളി ആത്മഹത്യ ചെയ്തതാണോ?മറ്റൊരു കൊലയാളിയുടെ ഭാര്യയുടെ ആത്മഹത്യ -ഇതെല്ലാം ആത്മഹത്യയാണോ? ഫസലിന്റെ കൊലപാതക കേസിലെ മൂന്ന് പ്രതികള്‍ വഴിയില്‍ മരിച്ചു കിടക്കുന്നു, കൊന്നിട്ടതാണ്. മന്‍സൂറിനെ കൊന്നയാള്‍ മൂന്നുമാസം മുമ്പ് വളയത്ത് പോയി ആത്മഹത്യ ചെയ്തു- ഇതെല്ലാം ആത്മഹത്യയാണോ? അന്വേഷിക്കേണ്ടേയെന്നും കെഎം ഷാജി ചോദിച്ചു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ കേസെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കെ.എം.ഷാജി വെല്ലുവിളിച്ചു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്. കേസടുത്താല്‍ കണ്ണൂരില്‍ നടന്ന മറ്റ് ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ തന്ത ചമയാന്‍ പിണറായി വിജയന്‍ നില്‍ക്കരുത്. ബിജെപിയെക്കാള്‍ വലിയ ഭീതിയാണ് പിണറായി വിജയന്‍ സൃഷ്ടിക്കുന്നത്. കരിമണല്‍ കേസുമായി ബന്ധപ്പെട്ട് ‘പി.വി’ താനല്ല എന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ വീണ തന്റെ മകളല്ല എന്ന് പറഞ്ഞിട്ടില്ല. വീണയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോ. മകനെതിരെ ആരോപണം വന്നപ്പോള്‍ സിബിഐക്ക് കത്തെഴുതിയ ആളാണ് മുന്‍ സിപിഎം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. അധികം വൈകാതെ വീണയെ അറസ്റ്റ് ചെയ്യും. അപ്പോള്‍ ഞഞ്ഞാപിഞ്ഞാ ന്യായം പറയരുത്’.
‘പത്മജ ബിജെപിയിലേക്ക് പോയപ്പോള്‍ ആ നിമിഷം പത്മജയെ തള്ളിപ്പറയാന്‍ വി.മുരളീധരന് സാധിച്ചു. ബിജെപിയിലേക്ക് പോയ അനില്‍ ആന്റണിയെ എ.കെ.ആന്റണി മൂന്നുവട്ടം തള്ളിപ്പറഞ്ഞു. അനില്‍ തോല്‍ക്കണമെന്നും പറഞ്ഞു. കോടാനുകോടികള്‍ കയ്യിലൂടെ ഒഴുകിയപ്പോളും കട്ടന്‍ ചായയുടെ പൈസയ്ക്ക് പോലും ആന്റണി അഴിമതി കാണിച്ചില്ല. കക്കാത്ത ആന്റണിയെ ആയിരുന്നില്ല അനിലിന് ഇഷ്ടം പകരം കക്കുന്ന ബിജെപിയാണ്’.
ഞങ്ങളുടെ കൊടി എവിടെ കെട്ടണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് എവിടെ കെട്ടണമെന്ന് പിണറായി വിജയന്‍ പറയേണ്ട. മാഹി ബൈപ്പാസില്‍ പ്രചാരണം നടത്തുന്ന വാഹനത്തിന്റെ വേഗതയ്ക്ക് അനുസരിച്ച് നിലപാട് മാറുന്ന പാര്‍ട്ടിയാണ് സിപിഎം. മാഹി ബൈപാസില്‍ കയറുന്ന വണ്ടി ‘രാഹുല്‍ ഗാന്ധിക്ക് വേണ്ടി’ എന്ന് വിളിച്ചു പറയും. പാലം കഴിഞ്ഞാല്‍ ‘രാഹുല്‍ ഗാന്ധിക്ക് വേണ്ട’ എന്നും പറയും. ഇത്രയും ഗതികെട്ട പാര്‍ട്ടിയാണ് സിപിഎം. തുടല്‍ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണ് പി.വി.അന്‍വറെന്നും ഷാജി പറഞ്ഞു.

Continue Reading