KERALA
ആദ്യ മണിക്കൂറിൽ തന്നെ കനത്ത പോളിങ്ങ് ‘ആറ്റിങ്ങൽ മണ്ഡലത്തിലാണ് പോളിങ് കൂടുതൽ

ആദ്യ മണിക്കൂറിൽ തന്നെ കനത്ത പോളിങ്ങ് ‘ആറ്റിങ്ങൽ മണ്ഡലത്തിലാണ് പോളിങ് കൂടുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിയോടെ ആരംഭിച്ച പോളിങ്ങിൽ പല മണ്ഡലങ്ങളിലും നീണ്ട നിരയാണ് കാണപ്പെടുന്നത്. ആദ്യ മണിക്കൂറിൽ തന്നെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. നിലവിൽ 12 ശതമാനം പിന്നിട്ടിരിക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിലാണ് ഇപ്പോൾ പോളിങ് ശതമാനം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി. പലയിടത്തും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. രാവിലെ അഞ്ചര മുതൽ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂത്തുകളിൽ വേറെ വോട്ടിങ് മെഷീൻ എത്തിക്കേണ്ടിവന്നു. കേരളത്തിന് പുറമേ മറ്റ് 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ഇന്ന് വൈകിട്ട് 6 മണിവരെയാണ് പോളിങ്. ജൂൺ 4 ന് വോട്ടെണ്ണൽ.