NATIONAL
കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച മിനിബസ് അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. 23-കാരനായ സഫ്വാന്‍ പി.പി.യാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മിനിബസിലുണ്ടായിരുന്ന 15 പേരില്‍ 12 പേരും മലയാളികളാണെന്നാണ് വിവരം. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അനന്ത്നാഗിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജമ്മു സ്വദേശിയായ സിമി (50), മലയാളികളായ അബ്ദുല്‍ ബാരി (25), തല്‍ഹത് (25), ഡാനിഷ് അലി (23), നിസാം (26), മുഹമ്മദ് സുഹൈല്‍ (24) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.”