NATIONAL
ശിവകാശിയിലെ പടക്കശാലയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 8 പേര്‍ മരിച്ചു

ശിവകാശി : ശിവകാശിയിലെ പടക്കശാലയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു എന്നാണ് വിവരം. മരിച്ച 8 പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. കൂടാതെ 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. പരുക്കേറ്റവരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.