Gulf
രാഷ്ട്രീയ ശാക്തീകരണം അനിവാര്യം : എം.സി. വടകര

ദോഹ: രാഷ്ട്രീയ ശാക്തീകരണം വ്യക്തിവികാസത്തിനും രാജ്യ നന്മക്കും അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും എഴുത്തുകാരനുമായ എം.സി. വടകര പ്രസ്താവിച്ചു. ദോഹയിൽ കെ.എം.സി.സി ഖത്തർ ധിഷണ രണ്ടാം അധ്യായത്തിൽ ‘എംസിയോടൊപ്പം ധിഷണ ‘ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഇ.എ. നാസർ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയം ഉപേക്ഷിക്കാൻ ആർക്കും സാധിക്കും. എന്നാൽ രാഷ്ട്രീയം ആരെയും ഒഴിവാക്കില്ല. അരാഷ്ട്രീയ വാദം അപ്രസക്തമാണെന്ന് അദ്ധേഹം പറഞ്ഞു. ധിഷണ നടത്തുന്ന രാഷ്ട്രീയ ഗവേഷണ പഠനം മാതൃകാപരമാണെന്ന് എം.സി. ചൂണ്ടിക്കാട്ടി. ഫെസിലിറ്റേറ്റർ ശരീഫ് സാഗർ ക്ലാസ്സ് നയിച്ചു.
ജംഷീർ (ബാഫഖി),
മുഹമ്മദ് മുസ്തഫ (പാണക്കാട്),
കെ എച്ച് ഷഫീർ (ഖാഇദെമില്ലത്ത്) ,
അബ്ദുസമദ് പിപി (സീതിസാഹിബ് ),
എൻ ഷംസുദ്ദീൻ ( സർസയ്യിദ് ) , മൊയ്തീൻകുട്ടി പട്ടാമ്പി എന്നിവർ പ്രസംഗിച്ചു.
എ.ആർ. ഹുദവി ഖിറാഅത്ത് നടത്തി. ജനറൽ കൺവീനർ
മുസമ്മിൽ വടകര സ്വാഗതവും അക്കാദമിക് കോ ഓർഡിനേറ്റർ ഗഫൂർ ചള്ളിയിൽ നന്ദിയും പറഞ്ഞു.
ഇജാസ് പുനത്തിൽ,
ഷുഹൈബ് കോട്ടക്കൽ,
സലീം എലായി,
പി.സി.അബ്ദുൽ മജീദ്,
സത്താർ അഹ്‌മദ് നാട്ടിക,
മുഹമ്മദ് ജാബിർ കൊയിലാണ്ടി,
പി.സി. അലി നേതൃത്വം നൽകി.