Uncategorized
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 93.60

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 93.60. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അവരുടെ ഫലം പരിശോധിക്കാം. 21 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്
മണിക്കൂറുകൾക്ക് മുമ്പാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നത്. 87.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.
നിരവധി വ്യാജ സർക്കുലറുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ട് വിദ്യാർത്ഥികൾ ഇവയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന അറിയിപ്പിൽ വിശ്വസിക്കണമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നൽകുന്നു.