KERALA
ഭർത്താവിന്‍റെ ശാരീരിക പീഡനം തെറ്റല്ലെന്ന് പറയുന്ന പൊലീസുകാർ സേനയ്ക്ക് തന്നെ അപമാനമാണെന്ന് സതീദേവി

കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരേ രൂക്ഷ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി രംഗത്ത്. ഭർത്താവിന്‍റെ ശാരീരിക പീഡനം തെറ്റല്ലെന്ന് പറയുന്ന പൊലീസുകാർ സേനയ്ക്ക് തന്നെ അപമാനമാണെന്ന് സതീദേവി പ്രതികരിച്ചു. സംഭവത്തിൽ വനിത കമ്മിഷൻ ഇന്നലെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വളരെ ഗുരുതരമായ ശാരീരിക പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ സമീപനത്തെ കുറിച്ചും പരാതി ലഭിച്ചിട്ടുണ്ട്. ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചിരുന്നു. ആരോപണം സത്യമാണെന്ന് പൊലീസുകാരുടെ സംസാരത്തിൽ നിന്നും മനസിലായെന്നും സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു