Connect with us

Business

മധുരമൂറുന്ന തനി നാടന്‍ മാമ്പഴ ഇനങ്ങള്‍ നേരിട്ടെത്തിച്ച് മാംഗോ ജംഗിളു മായി സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്‌

Published

on


ഷാര്‍ജ: ഗ്യഹാതുര മധുര സ്മൃതികള്‍ പ്രവാസ ലോകത്തെത്തിച്ച് യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ മൂവൈല ഷാര്‍ജയിലെ സഫാരിയില്‍ മാംഗോ ജംഗിളിനു തുടക്കമായി.
മാംഗോ ജംഗിളിന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സംബന്ധിച്ചു.


ഇന്ത്യ, ബ്രസീല്‍, കൊളംബിയ, യെമന്‍, തായ്‌ലാന്റ്, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത 55ല്‍ പരം വൈവിധ്യമാര്‍ന്ന മാങ്ങകളാണ് മെയ് 16 മുതല്‍ ഇത്തവണ സഫാരി മാംഗോ ജംഗിളിന്റെ ഒരു ലോകം തന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ഫാമുകളില്‍ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് വിമാന മാര്‍ഗം എത്തിച്ച വിശിഷ്ട മാമ്പഴങ്ങളാണ്‌ സഫാരിയില്‍ ഇത്തവണ നിറഞ്ഞിരിക്കുന്നത്. ആവശ്യക്കാരേറെയുള്ള അല്‍ഫോന്‍സൊ, കേസരി, ബദാമി, തോത്താപുരി, മല്‍ഗോവ തുടങ്ങിയ ഇന്ത്യന്‍ മാങ്ങകളെ കൂടാതെ സിന്ദൂരം, പഞ്ചാരകുട്ടന്‍, പ്രിയൂര്‍, നീലം, മൂവാണ്ടന്‍ തുടങ്ങിയ നാടന്‍ മാങ്ങകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീടെയില്‍ രംഗത്തെ മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയാത്ത രീതിയില്‍ വിലക്കുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി ഈ മാംഗോ ജംഗിളില്‍ ആവശ്യമായ മാമ്പഴങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിമാന മാര്‍ഗം എത്തിക്കുന്നിനാല്‍ പുതുമയും ഗുണമേന്മയും നഷ്ടമാകുന്നില്ല.

ഇതു കൂടാതെ, സഫാരി ബേക്കറി ആന്റ് ഹോം ഫുഡ് വിഭാഗത്തിലും മാങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ തയാറാക്കിയിട്ടുണ്ട്. മാംഗോ കേക്ക്, മാംഗോ റസ്മലായ്, മാങ്ങാ പായസം, ഫ്രഷ് മാങ്ങാ അച്ചാര്‍, മാങ്ങാ മീന്‍ കറി, മാങ്ങാ ചെമ്മീന്‍ കറി തുടങ്ങിയവയും, ഗ്രോസറി വിഭാഗത്തില്‍ മാങ്ങാ ബിസ്‌കറ്റ്സ്, മാംഗോ ഫ്ളേവറിലുള്ള മറ്റു ഉല്‍പന്നങ്ങള്‍, മാങ്ങാ അച്ചാറുകള്‍, മാംഗോ ഡ്രൈ ഫ്രൂട്സ് മാത്രമല്ല മാംഗോ ഫ്രഷ് ജ്യൂസ്, മാംഗോ ഐസ്‌ക്രീം എന്നിങ്ങനെയുള്ള വൈവിധ്യ ഉല്‍പന്നങ്ങളുമുണ്ട്.

Continue Reading