Uncategorized
കായംകുളത്ത് യുവാവിന് ക്രൂരമര്‍ദനമേറ്റ കേസ്; നാലാം പ്രതി രാഹുലും പിടിയില്‍

ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി മര്‍ദിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുലും പൊലീസിന്റെ പിടിയിലായി. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്. കേസില്‍ സഹോദരങ്ങള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശി അരുണ്‍ പ്രസാദാണ് റെയില്‍വേ ട്രാക്കില്‍ വെച്ച് ?ഗുണ്ടാ സംഘത്തിന്റെ അതിക്രൂര മര്‍ദനത്തിന് ഇരയായത്. പ്രതികള്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
പാറക്കല്ല് കൊണ്ട് അരുണിന്റെ കയ്യിലും കാലിലും ഇടിക്കുന്നത് രാഹുല്‍ ആണ്. മര്‍ദനത്തില്‍ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേള്‍വിശക്തി നഷ്ടമായി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോണ്‍ പോലീസിന് കൈമാറിയതിന്റെ വിരോധവുമാണ് തട്ടിക്കൊണ്ടു പോകലിനും ക്രൂരമര്‍ദനത്തിനും പിന്നില്‍.