KERALA
മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ വെളിപ്പെടുത്തി ‘ യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്ന വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിന്റെയും കെ.ബി.ഗണേഷ് കുമാറിന്റെയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നു വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു.
12 ദിവസമാണ് ദുബായ്, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനുമുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമ്പോൾ മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് ഏറെ ചർച്ചാവിഷയമായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്പോൺസർഷിപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനു ൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.