Connect with us

NATIONAL

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി.

Published

on

ന്യൂദൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി. ദല്‍ഹിയിലെ പോളിങ് ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടപത്തിയ ഇരുവരും പോളിങ് ബൂത്തിന് പുറത്ത് നിന്നും മൊബൈല്‍ ഫോണില്‍ സെല്‍ഫി ചിത്രം പകര്‍ത്തിയ ശേഷമാണ് മടങ്ങിയത്.

കേരള ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ. ന്യൂദൽഹി ലോക് സഭാ മണ്ഡലത്തിലെ അറുപത്തിയേഴാം നമ്പർ പോളിങ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാരതം ഉടൻ തന്നെ ലോകത്തിലെ ഒരു മഹാശക്തിയായി മാറുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ജനാധിപത്യത്തിന്റെ ഉത്സവമാണ്. ഇന്ത്യയിലെ ജനങ്ങളുടെ പരമാധികാരത്തിന്റെ അവകാശങ്ങളുടെ ആഘോഷമാണ്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ രാവിലെ 11 മണിവരെ 20.82 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു. ആദ്യ മണിക്കൂറില്‍ പശ്ചിമ ബംഗാളിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണക്ക്. 16.54 ശതമാനം വോട്ടാണ് രാവിലെ 9 മണിവരെ മാത്രം പശ്ചിമ ബംഗാളില്‍ രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് (12.33), ജാര്‍ഖണ്ഡ് (11.74), ബിഹാര്‍ (9.66), ദല്‍ഹി (8.94), ജമ്മു കശ്‌മീര്‍ (8.89), ഹരിയാന (8.31), ഒഡിഷ (7.43) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോളിങ്.

Continue Reading