NATIONAL
ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ. സഖ്യം 299 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരികയാണ്.. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും. രാവിലെ പതിനൊന്നോടെ ചിത്രം വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.
ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ. സഖ്യം 299 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 170 സീറ്റുകളിൽ മുന്നിൽ നിൽക്കുകയാണ്