KERALA
കേരളത്തിൽ യുഡി എഫ് മുന്നിൽ വടകരയിൽ ഷാഫി പറമ്പിൽ
തിരുവനന്തപുരം: കേരളത്തിലെ 20 സീറ്റിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 15 യുഡിഎഫും നാലിടത്ത് എല്‍ഡിഎഫും ഒരു സീറ്റിൽ എൻ ഡി എ യും മുന്നിലാണ്.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ഫ്രാന്‍സിസ് ജോര്‍ജ് മുന്നിലാണ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും, എറണാകുളത്ത് ഹൈബി ഈഡനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മുന്നിലാണ്. വടകരയിൽ ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു.
ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണന് ലീഡ് ചെയ്യുന്നുണ്ട്. ചാലക്കുടിയില്‍ സി.രവീന്ദ്രനാഥും കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ പതിനായിരത്തിലേറെ വോട്ടിന് മുന്നിലാണ്.
