NATIONAL
തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം..വയനാട്ടിലും റായ്ബറേലിയിലും രാഹുൽ മുന്നിൽ

ന്യൂഡൽഹി :തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റമുണ്ടായപ്പോൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ എൻഡിഎയാണ് മുന്നിൽ. അതേസമയം, യുപിയിലും ബിഹാറിലും എൻഡിഎ ലീഡ് തുടരുകയാണ്.
വയനാട്ടിലും റായ്ബറേലിയിലും രാഹുൽ മുന്നിൽ നിൽക്കുന്നു
രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി രണ്ടിടത്തും ലീഡ് ചെയ്യുകയാണ്. വയനാട് മണ്ഡലത്തിലും റായ്ബറേലി മണ്ഡലത്തിലുമാണ് രാഹുൽ ജനവിധി തേടിയത്. രണ്ടിടത്തും ലീഡ് നേടിയത് കോൺഗ്രസിന് വലിയ ആശ്വാസമാവുകയാണ്.