Connect with us

NATIONAL

സർക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എൻ ഡി എ  ഉടൻ  രാഷ്ട്രപതിയെ കാണും

Published

on

ന്യൂഡൽഹി : കേന്ദ്രത്തിൽസർക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടൻ  രാഷ്ട്രപതിയെ കാണാൻ നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന എ‌ൻഡിഎ യോഗത്തിൽ തീരുമാനമായി. ഈ മാസം എട്ടിന്  സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

എൻഡിഎ യോഗത്തിനു മുന്നോടിയായി നരേന്ദ്ര മോദിയും അമിത്ഷായും ചർച്ച നടത്തിയിരുന്നു. ബിജെപിയിലെ പ്രധാന നേതാക്കളുമായും ഇരുവരും ആശയവിനിമയം നടത്തി. 2014 നുശേഷം സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഘടകകക്ഷികളെ ആശ്രയിക്കേണ്ടി വരുന്നത് ആദ്യമായാണ്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, പവൻ കല്യാൺ, ജയന്ത് ചൗധരി എന്നിവരടക്കമുള്ള എൻഡിഎ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Continue Reading