Connect with us

Crime

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് ഡല്‍ഹി ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ

Published

on

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതിയുടെ വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജാമ്യ ഉത്തരവിനെതിരായ ഇഡിയുടെ അപ്പീല്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹര്‍ജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. വ്യാഴാഴ്ചയാണ് മദ്യനയക്കേസില്‍ ഡല്‍ഹിയിലെ റോസ് അവന്യു കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ഇന്ന് കെജ്‌രിവാൾ പുറത്താറാങ്ങാനിരിക്കെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരേ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading