Connect with us

KERALA

ഗുരു നിത്യചൈതന്യയതിയുടെ നൂറാം ജന്മവാർഷികം; പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

കണ്ണൂർ: ഗുരു വീക്ഷണം മാസികയും ഗ്രാമ സ്വരാജ് ഫൗണ്ടേഷനും ചേർന്ന് ജ്ഞാനഗംഗ ഗുരു നിത്യചൈതന്യയതിയുടെ നൂറാം ജന്മവാർഷികം സമുചിതമായി ആഘോഷിക്കുകയാണ് 2024 ജൂലൈ 27, 28 തിയ്യതികളിൽ മലയാള ഭാഷാപിതാവിൻ്റെ സ്മൃതിയിടമായ തിരൂർ തുഞ്ചൻപറമ്പിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്.

രണ്ടു ദിവസം വിവിധ സെഷനുകളിലായി നടക്കുന്ന ഈ പരിപാടിയോടനുബന്ധിച്ച് സാഹിത്യം , ആരോഗ്യം , സംരഭകത്വം, വനിത സംരഭകത്വം ,പരിസ്ഥിതി , സാംസ്ക്കാരികം , വിദ്യാഭ്യാസം,പൊതു പ്രവർത്തനം , മാധ്യമ പ്രവർത്തനം , സ്ത്രീ ശാക്തീകരണ പ്രവർത്തനം എന്നീ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയവരെ നിത്യചൈതന്യ യതി പുരസ്ക്കാരങ്ങൾ നൽകി ആദരിക്കുന്നു .

ഈ ആദരത്തിലേക്ക് മുകളിൽ പറഞ്ഞ മേഖലകളിൽ സക്രിയമായ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു . നിങ്ങളുടെ പ്രവർത്തന മേഖല , ഇതുവരെയുള്ള പ്രവർത്തന വിവരങ്ങൾ , നിങ്ങളുടെ ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷകൾ നൽകേണ്ടത്.

അപേക്ഷ അയക്കേണ്ട തപാൽ അഡ്രസ്
ചെയർമാൻ
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ
താവക്കര കോംപ്ലക്സ്‌
താവക്കര റോഡ്
കണ്ണൂർ 2
ഫോൺ : 8111927044
8075257574

Continue Reading