Connect with us

Business

ക്ഷണമില്ലാതെ അംബാനിയുടെ വിവാഹത്തിന് എത്തിയ രണ്ടുപേരെ അറസ്റ്റില്‍. കണ്‍വെന്‍ഷന്‍ സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബർമാരാണ് പിടിയിലായത്

Published

on

മുംബൈ: ക്ഷണമില്ലാതെ ആനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് എത്തിയ രണ്ടുപേരെ അറസ്റ്റില്‍. ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ കേസെടുത്ത ശേഷം പോലീസ് പിന്നീട് വിട്ടയച്ചു. ആന്ധ്രയില്‍ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹച്ചടങ്ങുകള്‍.

ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എങ്ങനെയാണ് ഇവര്‍ സുരക്ഷ വെട്ടിച്ച് അകത്ത് കടന്നതെന്ന് വ്യക്തമല്ല.”

Continue Reading