Connect with us

Crime

പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ പാർട്ടി നടപടി ‘ എല്ലാം വെളിപ്പെടുത്തുമെന്ന് പ്രമോദ്

Published

on

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ പാർട്ടി നടപടി നേരിട്ടതിൽ പ്രതികരിച്ച് സി.പി.എം മുൻ നേതാവ് പ്രമോദ് കോട്ടൂളി. പാർട്ടി നടപടിയെക്കുറിച്ച് ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ല. ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ല. ആരോപക്കപ്പെടുന്നപോലെ 22 ലക്ഷം രൂപ ആർക്ക് എപ്പോൾ എവിടെവെച്ച് നൽകിയെന്നും പ്രമോദ് മാധ്യമങ്ങളോട് ചോദിച്ചു.

22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നൽകിയത്, എപ്പോഴാണ് എന്നാണ് നൽകിയത് ഇത്തരം വിരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്ത് എന്ന വ്യക്തിയാണ് ഇതിന് പിന്നിൽ. ഇയാളുടെ വീടിന് മുന്നിൽ താനും അമ്മയും മകനും പോയി പ്രതിഷേധിക്കാൻ പോകുകയാണ്. ഇയാൾ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണം.

വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചതിന്റെ വിവരങ്ങളെല്ലാം വ്യക്തമാക്കും. ഇനി ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാ കാര്യങ്ങളും പറയും. റിയല്‍ എസ്റ്റേറ്റ് വഴി അവിഹിതമായി പണം സമ്പാദിച്ചെങ്കില്‍ അതിന് തെളിവ് കാണിക്കണം. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണ്. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ നാളെയും മറ്റന്നാളുമായി സമർപ്പിക്കുമെന്നും പ്രമോദ് പറഞ്ഞു.

മാധ്യമപ്രവർത്തകരോട് സംസാരിച്ചതിന് ശേഷം പ്രമോദും അമ്മയും പരാതിക്കാരനായ ശ്രീജിത്ത് എന്ന വ്യക്തിയുടെ വീട്ടിൽ സമരം ഇരിക്കാനൊരുങ്ങി പുറപ്പെട്ടു. ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നതെന്ന് പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. സമരസ്ഥലത്തുവെച്ച് താൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. അദ്ദേഹത്തെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കാനാണ് തീരുമാിച്ചത്.. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കുമെന്നും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു

Continue Reading