Entertainment
വിവാദം സംബന്ധിച്ച് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലസാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണയിൽ സന്തോഷം

കൊച്ചി :മനോരഥം ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ രമേശ് നാരായണനിൽ നിന്നുണ്ടായ അപമാനം ചർച്ചയായിരിക്കെ വിഷയത്തിൽ ഒടുവിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. ഈ വിവാദം സംബന്ധിച്ച് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് നടൻ ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് ഒരു നിമിഷത്തിൽ മാത്രം തോന്നിയതാവും. അദ്ദേഹത്തിനെ പോലൊരാൾ ക്ഷമ ചോദിക്കേണ്ടതില്ല. അദ്ദേഹം മനപൂർവ്വം അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നാണ് ആസിഫ് അലി പറഞ്ഞത്.
അതേസമയം, സോഷ്യൽ മീഡിയയിൽ ആസിഫ് അലിക്ക് പിന്തുണ വർധിക്കുകയാണ്. ഒപ്പം രമേശ് നാരായണിന് വിമർശനവും. സോഷ്യൽമീഡിയ പോസ്റ്റിലൂടെ ആസിഫ് അലിയോടൊപ്പമാണെന്ന് താരസംഘടനയായ ‘അമ്മ’ ഔദ്യോഗികമായി അറിയിച്ചിരുന്നു. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം’ എന്ന പോസ്റ്റ് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പങ്കുവെച്ചു കൊണ്ടാണ് പിന്തുണ അറിയിച്ചത്.
അതിനിടെ, സിനിമാ അണിയറ പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക വിഷയത്തിൽ രമേശ് നാരായണിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.