Connect with us

Crime

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന  പരാതിയിൽ യൂട്യൂബർ ഗോവിന്ദ് വിജയ് തന്ന വി.ജെ മച്ചാൻ അറസ്റ്റിൽ

Published

on

കൊച്ചി: വിജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ പൊലീസിന്‍റെ കസ്റ്റഡിയിലായി. പതിനാറ് വയസും പത്ത് മാസവും പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് എറണാകുളം കളമശേരി പൊലീസിനു ലഭിച്ച പരാതി. ഇതെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഇയാളുടെ താമസസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ എറണാകുളത്താണ് ഇപ്പോൾ താമസം. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തന്‍റെ കൂട്ടുകാരിയോട് വിവരം പറയുകയും, ആ പെൺകുട്ടി തന്‍റെ അമ്മയെ വിവരമറിയിക്കുകയുമായിരുന്നു. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വിജെ മച്ചാൻ. സോഷ്യൽ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നത്. ഇയാളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


Continue Reading