Connect with us

Crime

ഷൂട്ടിംഗ് സെറ്റിൽവെച്ച് തന്നെ കടന്നുപിടിച്ചുജയസൂര്യക്കെതിരെ വീണ്ടും  പരാതി

Published

on

കൊച്ചി : ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന് പരാതി. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്.ഷൂട്ടിംഗ് സെറ്റിൽവെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ളാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി.”

Continue Reading