Connect with us

NATIONAL

വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവച്ചു കോൺഗ്രസിലേക്ക്

Published

on

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായാണ് ജോലി രാജിവച്ചത്. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി വിനേഷ് ഫോഗട്ട് കൂടിക്കാഴ്ച നടത്തി. വൈകുന്നേരം മൂന്നിനാണു പാർട്ടി പ്രവേശനം. എഐസിസി ആസ്ഥാനത്തെത്തിയാകും വിനേഷും ബജ്‌രംഗ് പുനിയയും പാർട്ടി അംഗത്വം സ്വീകരിക്കുക.

അതേസമയം, ഇരുവരുടേയും രാഷ്ട്രീയ പ്രവശനത്തിൽ ഗുസ്തിതാരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണ് വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണെന്ന് സാക്ഷി മാലിക്ക് പ്രതികരിച്ചു. പല വാഗ്ദാനങ്ങളും വരുമെന്നും തനിക്ക് ഇത്തരം വാഗ്ദാനങ്ങൾ വന്നിരുന്നതായും താരം പറഞ്ഞു. തുടങ്ങി വച്ച ദൗത്യം അവസാനിപ്പിക്കരുതെന്നും സാക്ഷി കൂട്ടിച്ചേർത്തു.

Continue Reading