International
സെലന്‍സ്‌കിക്ക് വീണ്ടും ഉറച്ച ഉറപ്പ്: റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് ഉടന്‍ പരിഹാരമെന്ന് നരേന്ദ്രമോദി

ന്യൂയോർക്ക്: യുഎസ് സന്ദർശനത്തിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ–യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള എല്ലാ സഹായവും ഉറപ്പുനൽകുന്നതായി മോദി ആവർത്തിച്ചു.
നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും തമ്മിലുള്ള ഇടപെടലിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് അനുകൂലമായ ഇന്ത്യയുടെ വ്യക്തവും സ്ഥിരവും ക്രിയാത്മകവുമായ സമീപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സംഘര്‍ഷത്തിന്റെ ശാശ്വതവും സമാധാനപരവുമായ പരിഹാരം സുഗമമാക്കുന്നതിന് എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ഒരു മാസത്തിനുള്ളിൽ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനവേളയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. മൂന്നുദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽവച്ചാണ് സെലൻസ്‌കിെയ കണ്ടത്.