Connect with us

Crime

അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്.മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി

Published

on

ന്യൂഡൽഹി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം നടത്താതെയാണ് കേസിൽ തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു.

മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോഗത്തി ഓൺലെെൻ ആയാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. എട്ടുവർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019ൽ സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹെെക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ആരോപിക്കുന്നു.

അതേസമയം, സിദ്ദിഖിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തെരച്ചിൽ നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഡിജിപി നിർദേശം നൽകി. ഇതുസംബന്ധിച്ച് അഭ്യർത്ഥനയുമായി എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാർക്ക് ഇമെയിൽ അയച്ചു. മറ്റേതെങ്കിലും സംസ്ഥാനത്തെത്തിയാൽ തിരിച്ചറിഞ്ഞ് അന്വേഷണസംഘത്തെ അറിയിക്കാൻ ഫോൺ നമ്പറും പത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. തമിഴ്നാട്, കർണാടക പത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിപ്പും അന്വേഷണസംഘത്തിന്റെ ഫോൺ നമ്പറും പരസ്യമായി പ്രസിദ്ധീകരിക്കാൻ ഇന്നലെത്തന്നെ കെെമാറി. സിദ്ദിഖിനെ തേടി ചെന്നെെയിലും ബംഗളൂരുവിലും പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

Continue Reading