Connect with us

KERALA

ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം.

Published

on

കോട്ടയം∙ കെ.എം മാണിയുടെ തട്ടകത്തില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് ജയിച്ചിരിക്കുന്നത്. പലയിടത്തും എല്‍ഡിഎഫ് തന്നെയാണു മുന്നില്‍ നില്‍ക്കുന്നത്. പാലാ നഗരസഭയിൽ ശ്രദ്ധേയ പോരാട്ടത്തിൽ കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടിന് തോറ്റു.

തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് തിരഞ്ഞെടുപ്പ് ഫലം.

ജോസ് കെ മാണിയെ അനുകൂലിക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്നതായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു മാറിയിരുന്നു. ജോസ് കെ മാണി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് ഇഷ്ടപ്പെടാത്ത വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്

Continue Reading