KERALA
കോഴിക്കോട് കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു.

കോഴിക്കോട് :കോഴിക്കോട് കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു. കൊച്ചി കോർപ്പറേഷൻ എൽ ഡി എഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാറിന് 518 വോട്ടിന്റെ ലീഡ്. വൈറ്റില ജനത യുഡിഎഫ് സ്ഥാനാർഥി സോണി ജോസഫ് ജയിച്ചു.
ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു . കോഴിക്കോട് കോർപറേഷൻ പുതിയറ, ചേവരമ്പലം, ചാലപ്പുറം, തോപ്പയിൽ, ചക്കോരത്ത് കുളം ബി.ജെ.പി ലീഡ്. കോഴിക്കോട് മുക്കത്ത് വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് ജയം.
ചെങ്ങന്നൂർ നഗരസഭയിൽ ഒരിടത്ത് കൂടി എൻഡിഎയ്ക്ക് ജയം. ഇതോടെ അഞ്ചിടത്ത് ജയം. തളിപറമ്പ് നഗരസഭയിൽ 19 ഇടത്ത് യുഡി എഫ്. 12 ഇടത്ത് എൽ ഡി എഫ്. 3 ഇടത്ത് എൻഡിഎയ്ക്കും ജയം . കോഴിക്കോട് ചെക്യാട് പഞ്ചായത്ത് ലീഗ് വിമതൻ പി.കെ ഖാലിദ് ജയിച്ചു. പൂണിത്തുറ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി മേഴ്സി ടീച്ചർ ജയിച്ചു