KERALA
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നിട്ടു നിൽക്കുന്നു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 223 ഇടത്ത് എൽഡിഎഫും 230 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. 18 ഇടത്ത് എൻഡിഎയും മുന്നിട്ടു നിൽക്കുന്നു.
ജില്ലാ പഞ്ചായത്തിൽ ഒമ്പതിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫ്.
ബ്ലോക്ക് പഞ്ചായത്തുകളിൽ 56 ഇടത്ത് എൽഡിഎഫും 37 ഇടത്ത് യുഡിഎഫ്.
മുൻസിപ്പാലിറ്റികളിൽ 31 ഇടത്ത് എൽഡിഎഫും 42 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. അഞ്ചിടത്ത് എൻഡിഎ
ആകെയുള്ള ആറ് കോർപറേഷനുകളിൽ നാലിത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളിൽ എൽഡിഎഫും കൊച്ചി, തൃശ്ശൂർ കോർപറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. കണ്ണൂർ കോർപറേഷന്റെ ഫലം ഔദ്യോഗികമായി വന്നിട്ടില്ല..
കൊച്ചിയിൽ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ. വേണുഗോപാൽ തോറ്റു
നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി അക്കൗണ്ട് തുറന്നു
ഒഞ്ചിയത്ത് എൽഡിഎഫ് ആർഎംപി സ്ഥാനാർഥിയെ തോൽപിച്ചു