Connect with us

KERALA

കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് തോല്‍വി; ഒറ്റ വോട്ടിന് ബിജെപി വിജയിച്ചു

Published

on



തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി ഫലസൂചനകൾ പുറത്തുവരുമ്പോൾ മൂന്നു മുന്നണികൾക്കും ജയം. വർക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് 5 സീറ്റിലും പരവൂർ, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു. പാലാ നഗരസഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് (എം) വിജയിച്ചു. കോർപറേഷനുകളിലും എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. കൊച്ചിയൊഴികെയുള്ള കോർപറേഷനുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.

കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്

Continue Reading