Connect with us

KERALA

കോഴിക്കോട് കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്ക്

Published

on

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. അപകടത്തെത്തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ്സിലെ മുൻ സീറ്റിലെ യാത്രക്കാരിയായിരുന്നു ഇവർ. അപകടത്തിൽ പരിക്കേറ്റ രണ്ടാളുടെ നില ​ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50-ഓളം ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ഉള്ളത്.

Continue Reading